ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ യുവജനപാര്ട്ടി എന്ന് പറയെപ്പെടുന്ന യൂത്ത്കോണ്‍ഗ്രസിന്റെ നടന്നുകൊണ്ടിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെക്കേണ്ട തുക ഇപ്രകാരമാണ്-ബൂത്ത്-100,മണ്ഡലം-500,അസംബ്ലി-1500,ലോകസഭാ-3000,സ്റ്റേറ്റ്-7500...
എസ്സി-എസ്ടി,ദാരിദ്രൃരേഖയക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് 50 ശതമാനം ഇളവുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ യൂത്ത്കോണ്‍ഗ്രസ് ഭാരവാഹി സ്ഥാനത്തേക്ക് കുപ്പായവും തയ്പ്പിച്ചിരിക്കുന്നവര്ക്ക് ചെലവേറും എന്നര്‍ത്ഥം. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോടികളാണ് പൊടിയുന്നത്. സ്ഥാനാര്‍ത്ഥികളെല്ലാം ഗ്രൂപ്പ് തിരിഞ്ഞാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എ ഗ്രൂപ്പും വിശാല ഐ യുമാണ് മത്സരരംഗത്ത് സജീവം. ഗ്രൂപ്പുകള്‍ നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികള്‍ ജയിക്കേണ്ടത് നേതാക്കളുടെ പ്രസ്റ്റീജിന്റെ പ്രശ്നമാണ്. അതുകൊണ്ടുതന്നെ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനു മാത്രം നല്ലൊരു സംഖ്യ ചെലവാകും.
നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ് ഇപ്പോള്‍ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. തെരഞ്ഞെടുപ്പ് നടത്തുന്നത് തന്നെ കരാര്‍ ഏല്‍പ്പിച്ചിരിക്കുകയാണ് ദേശീയ നേതൃത്വം. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിനിടെ അസ്വാരസ്യങ്ങള്‍ ഉണ്ടായതുകൊണ്ട് ഇത്തവണ ഗ്രൂപ്പ് ഏജന്റുമാരെ ഒഴിവാക്കിയാല്‍ മാത്രമേ ബൂത്തിലേക്കൂള്ളൂ എന്നാണ് റിട്ടേണിംങ് ഓഫീസര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഇപ്രാവശ്യം കനത്ത സുരക്ഷ ഏര്പ്പാടാക്കിയിട്ടുപോലും ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ സംഘര്‍ഷമുണ്ടായി. അവിടുത്തെ റിട്ടേണിംങ് ഓഫീസര്‍മാര്‍ ബൂത്തില്‍ നിന്ന് ഇറങ്ങിയോടി. കേരളത്തില്‍ പലയിടങ്ങളിലും തെരഞ്ഞെടുപ്പിനിടെ അക്രമമുണ്ടായി.
യൂത്ത്കോണ്‍ഗ്രസ് നേതൃനിരയിലേക്ക് കഴിവും യോഗ്യതയുമുള്ള യുവാക്കളുടെ കടന്നുവരവിന് തടസ്സം നില്ക്കുന്ന കാര്യങ്ങളാണിത് എന്നതിന് യാതൊരു സംശയവുമില്ല. അതിനേക്കാളുപരി ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയില്ക്കൂടി രണ്ടാമതും അധികാരമേറ്റ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ യുവജന സംഘടന ഇത്തരത്തില്‍ അധ:പതിച്ചുപോവുന്നത് ജനാധിപത്യവാദികള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.