Wednesday, December 1, 2010

ജനാ­ധി­പ­ത്യ­മോ-പ­ണാ­ധി­പ­ത്യമോ?


ഇ­ന്ത്യ­യിലെ ഏ­റ്റവും വലി­യ ജ­നാ­ധിപ­ത്യ യു­വ­ജ­ന­പാര്‍­ട്ടി എ­ന്ന് പ­റ­യെ­പ്പെ­ടു­ന്ന യൂത്ത്‌­കോണ്‍­ഗ്ര­സി­ന്റെ ന­ടന്നു­കൊ­ണ്ടി­രി­ക്കു­ന്ന സം­ഘട­നാ തെ­ര­ഞ്ഞെ­ടു­പ്പില്‍ മ­ത്സ­രി­ക്കു­ന്ന­തി­ന് സ്ഥാ­നാര്‍­ത്ഥി­കള്‍ കെ­ട്ടി­വെ­ക്കേ­ണ്ട തു­ക ഇ­പ്ര­കാ­ര­മാ­ണ്-ബൂ­ത്ത്-100,മ­ണ്ഡ­ലം-500,അ­സം­ബ്ലി-1500,ലോ­ക­സ­ഭാ-3000,സ്റ്റേ­റ്റ്-7500...
എ­സ്സി-എ­സ്­ടി,ദാ­രി­ദ്രൃ­രേ­ഖ­യ­ക്ക് താ­ഴെ­യു­ള്ള­വര്‍ എ­ന്നി­വര്‍­ക്ക് 50 ശ­ത­മാ­നം ഇ­ള­വു­ണ്ട്. ചു­രു­ക്കി­പ്പ­റ­ഞ്ഞാല്‍ യൂത്ത്‌­കോ­ണ്­ഗ്ര­സ് ഭാ­ര­വാ­ഹി സ്ഥാ­ന­ത്തേ­ക്ക് കു­പ്പാ­യവും ത­യ്­പ്പി­ച്ചി­രി­ക്കു­ന്ന­വര്‍­ക്ക് ചെ­ല­വേറും എ­ന്നര്‍ത്ഥം. കേ­ര­ള­ത്തില്‍ ന­ടന്നു­കൊ­ണ്ടി­രി­ക്കു­ന്ന തെ­ര­ഞ്ഞെ­ടു­പ്പില്‍ കോ­ടി­ക­ളാ­ണ് പൊ­ടി­യു­ന്ന­ത്. സ്ഥാ­നാര്‍­ത്ഥി­ക­ളെല്ലാം ഗ്രൂ­പ്പ് തി­രി­ഞ്ഞാ­ണ് തെ­ര­ഞ്ഞെ­ടു­പ്പില്‍ മ­ത്സ­രി­ക്കു­ന്നത്. എ ഗ്രൂപ്പും വി­ശാ­ല ഐ യു­മാ­ണ് മ­ത്സ­ര­രംഗ­ത്ത് സ­ജീ­വം. ഗ്രൂ­പ്പു­കള്‍ നിര്‍­ത്തു­ന്ന സ്ഥാ­നാര്‍­ത്ഥി­കള്‍ ജ­യി­ക്കേ­ണ്ട­ത് നേ­താ­ക്ക­ളു­ടെ പ്ര­സ്റ്റീ­ജി­ന്റെ പ്ര­ശ്‌­ന­മാ­ണ്. അതു­കൊ­ണ്ടുത­ന്നെ വോ­ട്ടര്‍­മാ­രെ ചേര്‍­ക്കു­ന്ന­തി­നു മാ­ത്രം ന­ല്ലൊ­രു സം­ഖ്യ ചെ­ല­വാ­കും.
ന­ട­പ­ടി­ക്ര­മ­ങ്ങ­ളെല്ലാം ക­ഴി­ഞ്ഞ് ഇ­പ്പോള്‍ തെ­ര­ഞ്ഞെ­ടു­പ്പു­കള്‍ പൂര്‍­ത്തീ­ക­രി­ച്ചു­വ­രി­ക­യാ­ണ്. തെ­ര­ഞ്ഞെ­ടു­പ്പ് ന­ട­ത്തുന്ന­ത് ത­ന്നെ ക­രാര്‍ ഏല്‍­പ്പി­ച്ചി­രി­ക്കു­ക­യാ­ണ് ദേശീ­യ നേ­തൃ­ത്വം. ക­ഴി­ഞ്ഞ ത­വ­ണ തെ­ര­ഞ്ഞെ­ടു­പ്പി­നി­ടെ അ­സ്വാ­ര­സ്യ­ങ്ങള്‍ ഉ­ണ്ടാ­യതു­കൊ­ണ്ട് ഇത്ത­വ­ണ ഗ്രൂ­പ്പ് ഏ­ജന്റു­മാ­രെ ഒ­ഴി­വാ­ക്കി­യാല്‍ മാ­ത്ര­മേ ബൂ­ത്തി­ലേ­ക്കൂ­ള്ളൂ എ­ന്നാ­ണ് റി­ട്ടേ­ണിംങ് ഓ­ഫീ­സര്‍­മാര്‍ പ­റ­ഞ്ഞി­രി­ക്കു­ന്ന­ത്. ഇ­പ്രാ­വശ്യം ക­ന­ത്ത സു­ര­ക്ഷ ഏര്‍­പ്പാ­ടാ­ക്കി­യിട്ടു­പോ­ലും ച­ങ്ങ­നാ­ശ്ശേ­രി വാ­ഴ­പ്പ­ള്ളി­യില്‍ സം­ഘര്‍­ഷ­മു­ണ്ടാ­യി. അ­വി­ടു­ത്തെ റി­ട്ടേ­ണിംങ് ഓ­ഫീ­സര്‍­മാര്‍ ബൂ­ത്തില്‍ നി­ന്ന് ഇ­റങ്ങി­യോടി. കേ­ര­ള­ത്തില്‍ പ­ല­യി­ട­ങ്ങ­ളി­ലും തെ­ര­ഞ്ഞെ­ടു­പ്പി­നി­ടെ അ­ക്ര­മ­മു­ണ്ടായി.
യൂ­ത്ത്‌­കോണ്‍­ഗ്ര­സ് നേ­തൃ­നി­ര­യി­ലേ­ക്ക് ക­ഴി­വും യോ­ഗ്യ­ത­യു­മു­ള്ള യു­വാ­ക്ക­ളു­ടെ ക­ട­ന്നു­വ­ര­വി­ന് തട­സ്സം നില്‍­ക്കു­ന്ന കാ­ര്യ­ങ്ങ­ളാ­ണി­ത് എ­ന്ന­തി­ന് യാ­തൊ­രു സം­ശ­യ­വു­മില്ല. അ­തി­നേ­ക്കാ­ളുപ­രി ഇ­ന്ത്യ­യി­ലെ ജ­നാ­ധി­പ­ത്യ­ വ്യ­വ­സ്ഥി­തി­യി­ല്‍­ക്കൂ­ടി ര­ണ്ടാ­മതും അ­ധി­കാ­ര­മേറ്റ കോണ്‍­ഗ്ര­സ് നേ­തൃ­ത്വ­ത്തി­ന്റെ യുവ­ജ­ന സംഘ­ട­ന ഇ­ത്ത­ര­ത്തില്‍ അ­ധ:പ­തിച്ചു­പോ­വുന്ന­ത് ജ­നാ­ധി­പ­ത്യ­വാ­ദി­കള്‍­ക്ക് അം­ഗീ­ക­രി­ക്കാന്‍ ക­ഴി­യു­ന്ന കാ­ര്യമല്ല.